Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീകളെ എല്ലാറ്റിനും ട്രോളി';ദീപികയെ പിന്തുണച്ച് രമ്യ

Ramya (actress) Divya Spandana Pathaan Controversy

കെ ആര്‍ അനൂപ്

, ശനി, 17 ഡിസം‌ബര്‍ 2022 (15:07 IST)
'പഠാന്‍' സിനിമയിലെ 'ബേഷാരം രംഗ്' ഗാനരംഗം പുറത്തുവന്നതോടെ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി.ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് ഹിന്ദു മഹാസഭ, വീര്‍ ശിവജി ഗ്രൂപ്പ്, വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ദീപികയെ പിന്തുണച്ച് മുന്‍ ലോകസഭ അംഗവും നടിയുമായ രമ്യ.
 
വിവാഹ മോചനത്തിന്റെ പേരില്‍ സാമന്ത, നിലപാട് തുറന്നുപറഞ്ഞതിന്റെ പേരില്‍ സായ് പല്ലവി, വേര്‍പിരിയലിന്റെ പേരില്‍ രശ്മിക, വസ്ത്രധാരണത്തിന്റെ പേരില്‍ ദീപിക, മറ്റ് നിരവധി സ്ത്രീകളെ എല്ലാറ്റിനും ട്രോളി. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്- ഇന്ന് സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ടെന്ന് രമ്യ ട്വീറ്റ് ചെയ്തു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോള്‍ഡ് പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്