Select Your Language

Notifications

webdunia
webdunia
webdunia
webdunia

8 രാജ്യങ്ങളിലായി 'പത്താന്‍', ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ഷാരൂഖ്

8 രാജ്യങ്ങളിലായി 'പത്താന്‍', ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ഷാരൂഖ്

കെ ആര്‍ അനൂപ്

, വെള്ളി, 2 ഡിസം‌ബര്‍ 2022 (15:01 IST)
ഷാരൂഖിന്റെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു.പത്താന്‍ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. കഴിഞ്ഞദിവസം പുറത്തുവന്ന പുതിയ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
 
8 രാജ്യങ്ങളിലാണ് പത്താന്‍ ചിത്രീകരിച്ചത്.ഇന്ത്യ, സ്‌പെയിന്‍, യുഎഇ, തുര്‍ക്കി, റഷ്യ, സൈബീരിയ, ഇറ്റലി, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് വിവരം. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും
 
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് വിവരം.ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളില്‍ എത്തുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പം നിന്ന് അവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും