Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രതീക്ഷിച്ചതിലും അപ്പുറമായി പത്തൊമ്പതാം നൂറ്റാണ്ട് ജനഹൃദയങ്ങളേറ്റുവാങ്ങി'; 'കറുമ്പനിന്നിങ്ങു വരുമോ' എന്ന ഗാനം പുറത്തിറക്കി സംവിധായകന്‍ വിനയന്‍

Karumban Inningu Varumo | Pathonpatham Noottandu | Vinayan | M Jayachandran | Kayadu Lohar

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (17:37 IST)
തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
 'പ്രതീക്ഷിച്ചതിലും അപ്പുറമായി പത്തൊമ്പതാം നൂറ്റാണ്ട് ജനഹൃദയങ്ങളേറ്റുവാങ്ങി മുന്നേറുന്നു എന്നറിഞ്ഞ സന്തോഷം നിറഞ്ഞ ഈ നിമഷത്തിലാണ് ചിത്രത്തിലെ 'കറുമ്പനിന്നിങ്ങു വരുമോ' എന്ന ഗാനം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിലെ നായകന്‍ സിജു വില്‍സണെ പോലെ തന്നെ ഞാന്‍ ഏറെ അമ്പരപ്പോടെ ഒരു അഭിനേത്രിയുടെ പ്രകടനം കണ്ട് അനുമോദിച്ച ഒരു പെണ്‍കുട്ടിയാണ് കയാദു ലോഹര്‍. ഒരു പുതിയ നടിയുടെ യാതൊരുവിധ സങ്കോചങ്ങളുമില്ലാതെ വളരെ തീക്ഷ്ണമായ, നമ്മുടെ കേരളത്തിലെ ജനങ്ങളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നങ്ങേലി എന്ന കഥാപാത്രത്തെ കയാദു നന്നായി അവതരിപ്പിച്ചു. ഈ പാട്ടിന് ജയചന്ദ്രന്‍ നല്‍കിയ ഈണവും ഷാജികുമാറിന്റെ ക്യാമറാവര്‍ക്കും ഒക്കെ നമ്മളെ ആനന്ദിപ്പിക്കുന്നതാണെന്നാണ് തീയറ്ററുകളില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ട്. നിങ്ങളീ പാട്ട് കാണുക. നന്ദി'- വിനയന്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Brahmastra Collection:ബോയ്കോട്ട് ക്യാമ്പയിനുകളെ അടിച്ചോടിച്ച് ബോളിവുഡ്, ആഗോള ബോക്സോഫീസ് ബ്രഹ്മാസ്ത്ര നേടിയ കളക്ഷൻ എത്രയെന്നോ?