Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവൻ കല്യാണിനെ അഭിനന്ദിച്ച് പുലിവാൽ പിടിച്ച് അനുപമ പരമേശ്വരൻ, പിന്നാലെ മാപ്പ് പറഞ്ഞ് താരം

പവൻ കല്യാൺ
, തിങ്കള്‍, 3 മെയ് 2021 (16:54 IST)
പവന്‍ കല്യാണിന്റെ ‘വക്കീല്‍ സാബ്’ എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനുപമ പരമേശ്വരന്റെ പോസ്റ്റിനെ ചൊല്ലി വിവാദം. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കായ വക്കീൽ സാബിലെ പവൻ കല്യാണിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് താരം പോസ്റ്റ് ചെയ്‌ത ട്വീറ്റ് ആണ് അനുപമയ്ക്ക് പണിയായത്.
 
ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചതാണ് പവൻ കല്യാൺ ആരാധകരെ ചൊടുപ്പിച്ചത്.  നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും ആരാധകര്‍ വ്യക്തമാക്കി.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെള്ളിമൂങ്ങ' സംവിധായകനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു, ജിബു ജേക്കബിന് മുന്നില്‍ രണ്ട് ചിത്രങ്ങള്‍ !