Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്ററിൽ റിസൈൻ സ്റ്റാലിൻ ട്രെൻഡിങ് ആക്കി ബിജെപി ഐ‌ടി സെൽ, ഈ സത്യപ്രതിജ്ഞ ഒന്ന് കഴിഞ്ഞോട്ടെയെന്ന് മറുപടി

ട്വിറ്ററിൽ  റിസൈൻ സ്റ്റാലിൻ ട്രെൻഡിങ് ആക്കി ബിജെപി ഐ‌ടി സെൽ, ഈ സത്യപ്രതിജ്ഞ ഒന്ന് കഴിഞ്ഞോട്ടെയെന്ന് മറുപടി
, തിങ്കള്‍, 3 മെയ് 2021 (12:50 IST)
പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം. തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ നടന്ന തിരെഞ്ഞെടുപ്പിൽ 155 സീറ്റുകൾ നേടിയാണ് ഡിഎംകെ സഖ്യം അധികാരത്തിലെത്തിയത്. എൻഡിഎ സഖ്യത്തിന് 78 സീറ്റുകൾ മാത്രമാണ് നേടാനായത്.
 
ഡിഎംകെ നേതാവായ സ്റ്റാലിൻ ഈ വെള്ളിയാഴ്‌ച്ച തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാനിരിക്കെ ട്വിറ്ററിൽ റിസൈൻ സ്റ്റാലിൻ പോസ്റ്റുകൾ നിറയുകയാണ്. സ്ഥാനം പോലും ഏറ്റെടുക്കാത്ത നേതാവിനെതിരെയുള്ള റിസൈൻ ക്യാമ്പയിൻ ബിജെപി ഐടി സെൽ നേതൃത്വം നൽകുന്നതാണെന്നാണ് ഡിഎംകെ അണികളുടെ പ്രതികരണം. സർ ആ മുഖ്യമന്ത്രി പദവി ഒന്ന് ഏറ്റെടുത്തോട്ടെ അപ്പോൾ തന്നെ റിസൈൻ ചെയ്‌തേക്കാമെന്നും ആളുകൾ ക്യാമ്പയിനിനെതിരെ കമൻറ്റ് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തല മാറിയേക്കും, പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കാൻ സാധ്യത