Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണയ്‌ക്കൊപ്പം ജോലി ചെയ്യാനില്ല: സിനിമ നിരസിച്ച് പി‌സി ശ്രീറാം

കങ്കണയ്‌ക്കൊപ്പം ജോലി ചെയ്യാനില്ല: സിനിമ നിരസിച്ച് പി‌സി ശ്രീറാം
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:54 IST)
നടി കങ്കണ റണാവത്ത് നായികയാകുന്ന ചിത്രത്തിൽ നിന്നും ഛായാഗ്രാഹകൻ പിസി ശ്രീറാം പിന്മാറി. ട്വിറ്ററിലൂടെയാണ് പിസി ശ്രീറാം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ അണിയറപ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയെന്നും ശ്രീറാം പറഞ്ഞു.
 
കങ്കണയുടെ ആദ്യ തമിഴ് ചിത്രമായ ധാം ധൂം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാൾ കൂടിയായിരുന്നു പിസി ശ്രീറാം. മുംബൈയെ  പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള ട്വീറ്റ് വിവാദമാവുകയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലുമാണ് ഛായാഗ്രാഹകന്‍ സിനിമയില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്കിൽ വീണ്ടും പ്രണയ നായികയാകാൻ സായ് പല്ലവി