Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്കിൽ വീണ്ടും പ്രണയ നായികയാകാൻ സായ് പല്ലവി

തെലുങ്കിൽ വീണ്ടും പ്രണയ നായികയാകാൻ സായ് പല്ലവി

കെ ആര്‍ അനൂപ്

, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (23:29 IST)
തെലുങ്കിൽ വീണ്ടും പ്രണയ നായികയാകാൻ ഒരുങ്ങുകയാണ് നടി സായ് പല്ലവി. നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണം ആറുമാസത്തിനുശേഷം പുനരാരംഭിച്ചു. ഹൈദരാബാദിൽ ഷൂട്ടിംഗ് തുടങ്ങിയിതിൻറെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവന്നു. നാഗ ചൈതന്യയെ മാസ്ക് ധരിച്ചാണ് സെറ്റിൽ കാണാനാകുക. സംവിധായകൻ ശേഖർ കമ്മുലയേയും അദ്ദേഹത്തോടൊപ്പം ഫ്രെയിമിൽ കാണാം.  
 
നാഗ ചൈതന്യയുടെ പത്തൊമ്പതാമത്തെ സിനിമയാണ് ലവ് സ്റ്റോറി. നാരായൺ ദാസ് കെ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. 2019 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാടകക്കൊലയാളിയുടെ വേഷത്തിൽ പ്രിയാമണി, ‘ക്വട്ടേഷൻ ഗ്യാങ്’ വരുന്നു