Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസായിരുന്നോ, എമ്പുരാൻ കോമഡിയായിട്ടുണ്ട്, പരിഹസിച്ച് പിസി ശ്രീറാം, ട്വീറ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു

Empuraan OTT Release

അഭിറാം മനോഹർ

, വെള്ളി, 25 ഏപ്രില്‍ 2025 (19:18 IST)
ഒടിടീ റിലീസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമയായ എമ്പുരാന്‍. തിയേറ്ററുകളില്‍ റിലീസായ സിനിമ ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ബോക്‌സോഫീസില്‍ വലിയ വിജയമായി മാറാന്‍ സിനിമയ്ക്കായിരുന്നു. എന്നാല്‍ ഒടിടിയില്‍ റിലീസായതിന് പിന്നാലെ വലിയ അളവിലുള്ള ട്രോളുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
 സിനിമ ഒടിടി റിലീസായതിന് ശേഷം  പ്രശസ്ത ഛായാഗ്രാഹകനായ പിസി ശ്രീറാമും സിനിമ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. എമ്പുരാന്‍ സിനിമ ഒടിടിയില്‍ കോമഡിയായി മാറുന്നു. എന്നായിരുന്നു പിസി ശ്രീറാം ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ പിസി ശ്രീറാം അത് പിന്‍വലിക്കുകയും ചെയ്തു.
 
 മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വമ്പന്‍ സിനിമകള്‍ ചെയ്യുന്ന ഒരു ക്യാമറാമാനില്‍ നിന്നും ഇത്തരത്തില്‍ വിലകുറഞ്ഞ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു പിസി ശ്രീറാമിന്റെ പോസ്റ്റിന് കീഴില്‍ വന്ന കമന്റുകളില്‍ അധികവും. കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയില്‍ റിലീസായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താ ഇർഷാദേ, ചെരുപ്പിടാതെയാണോ നടക്കുന്നത്, സ്വന്തം ചെരുപ്പഴിച്ച് കൊടുത്ത ലാലേട്ടൻ, ഹൃദയസ്പർശിയായ കുറിപ്പുമായി ഇർഷാദ്