Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan Trolls: ഒടിടി റിലീസിനു പിന്നാലെ എമ്പുരാന് ട്രോള്‍; കാരണം ഇതാണ്

ലൂസിഫര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് തന്നെയാണോ എമ്പുരാന്‍ ചെയ്തതെന്ന് പലരും ചോദിക്കുന്നു

Empuraan, Empuraan Review, Empuraan Fans Show, Empuraan Malayalam Review, Empuraan Audience Response Live Update, എമ്പുരാന്‍, എമ്പുരാന്‍ റിവ്യു, എമ്പുരാന്‍ റിവ്യു മലയാളം, എമ്പുരാന്‍ റിവ്യു ലൈവ്, എമ്പുരാന്‍ സോഷ്യല്‍ മീഡിയ റിവ്യു, എമ്പുരാന്‍ ഫാന്‍സ് ഷോ

രേണുക വേണു

, വെള്ളി, 25 ഏപ്രില്‍ 2025 (10:04 IST)
Empuraan Trolls: ഒടിടി റിലീസിനു പിന്നാലെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ചിത്രത്തിലെ ചില സീനുകളാണ് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണം. 
 
ലൂസിഫര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് തന്നെയാണോ എമ്പുരാന്‍ ചെയ്തതെന്ന് പലരും ചോദിക്കുന്നു. ക്ലൈമാക്‌സില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചുള്ള സംഘട്ടനരംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ട്രോള്‍. തെലുങ്ക് സിനിമകളിലേതിനു സമാനമായ സംഘട്ടന രംഗങ്ങളാണ് പൃഥ്വിരാജ് ക്ലൈമാക്‌സില്‍ ചെയ്തിരിക്കുന്നതെന്നാണ് പ്രധാന ട്രോള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെ വേണ്ടത്ര സ്വാഗില്‍ അവതരിപ്പിക്കുന്നതില്‍ പൃഥ്വിരാജ് പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. 
 
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചെയ്ത കഥാപാത്രത്തെ ട്രോളിയും നിരവധി പോസ്റ്റുകള്‍ ഉണ്ട്. സിനിമയില്‍ അനാവശ്യമായ ഒരു സീനായിരുന്നു അതെന്നാണ് ചിലരുടെ പരിഹാസം. നിര്‍മാതാവ് ആയാല്‍ സിനിമയില്‍ റോള്‍ കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് ഇവര്‍ ചോദിക്കുന്നു. ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം അബ്രാം ഖുറേഷിയെ നേരില്‍ കാണുന്ന സീന്‍ ട്രോള്‍ വീഡിയോയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പ്രേത സിനിമയിലെ പോലെയാണ് ഈ രംഗങ്ങള്‍ ചെയ്തു വച്ചിരിക്കുന്നതെന്നാണ് ട്രോളുകള്‍. ലൂസിഫറില്‍ വളരെ മികച്ചുനിന്ന ഇന്ദ്രജിത്ത്, ബൈജു എന്നിവരുടെ കഥാപാത്രങ്ങള്‍ എമ്പുരാനില്‍ എത്തിയപ്പോള്‍ ദുര്‍ബലമായി പോയെന്നും പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Social Media Response: വിന്റേജ് ലാലേട്ടന്റെ മടങ്ങിവരവോ? 'തുടരും' പ്രേക്ഷക പ്രതികരണങ്ങള്‍ Live Updates