Publish Date: Fri, 28 May 2021 (10:52 IST)
Updated Date: Fri, 28 May 2021 (10:57 IST)
തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്
നടി പേര്‍ളി മാണി. ഇത്തവണത്തെ ആഘോഷം ഇത്തിരി സ്‌പെഷ്യലാണ്. അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ആദ്യമായി മകള്‍ നിലയും ഉണ്ട്. കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷും. മകള്‍ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ഇരുവര്‍ക്കും പുതിയതാണ്.
'ലിറ്റില്‍ സണ്‍ഷൈനിനൊപ്പം എന്റെ ജന്മദിന പ്രഭാതം'- ചിത്രം പങ്കുവെച്ചുകൊണ്ട് പേര്‍ളി മാണി കുറിച്ചു.
മക്കള്‍ക്ക് നില എന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ചും പേര്‍ളി പറഞ്ഞിരുന്നു.അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അതിനാലാണ് ചന്ദ്രന്‍ എന്നര്‍ഥം വരുന്ന നില എന്ന പേര് അവള്‍ക്ക് നല്‍കിയതെന്ന് നടി പറഞ്ഞു.