Webdunia - Bharat's app for daily news and videos

Install App

Mohanlal Viral Video: 'പറ്റിപ്പോയതാണ്, ക്ഷമിക്കണം': മോഹൻലാലിനെ വിളിച്ച റിപ്പോർട്ടറോട് താരം പറഞ്ഞതിങ്ങനെ

കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു.

നിഹാരിക കെ.എസ്
ബുധന്‍, 2 ജൂലൈ 2025 (14:33 IST)
സിനിമ താരങ്ങളെ പൊതുഇടങ്ങളിൽ വെച്ച് കണ്ടാല്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ചുറ്റിനും കൂടും. താരങ്ങളുടെ സ്വകാര്യത മാനിക്കാൻ ഇവർ പലപ്പോഴും തയ്യാറാകാറില്ല. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു. നടന്‍ മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോവുകയും അതിലൊരാളുടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ ഇടിക്കുകയും ചെയ്തിരുന്നു. 
 
വേദനിച്ചിട്ടും മോഹൻലാൽ പ്രകോപിതനായില്ല. 'എന്താ മോനെ ഇത്, സൂക്ഷിക്കണ്ടേ? നോക്കണ്ടേ' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ , ഈ വീഡിയോ വൈറലായി. പിന്നാലെ, മാധ്യമ പ്രവർത്തകന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. മാധ്യമ പ്രവർത്തകനെ വിമർശിച്ച് കൊണ്ട് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 
 
ഇപ്പോഴിതാ മോഹൻലാലും മാധ്യമ പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അത്രയും വലിയ തിരക്കിനിടയിൽ തനിക്ക് സംഭവിച്ച അബദ്ധമായിരുന്നുവെന്നും ക്ഷമിക്കണമെന്നും റിപ്പോർട്ടർ മോഹൻലാലിനോട് പറയുന്നുണ്ട്.

അത് സാരമില്ലെന്ന് പറയുന്ന മോഹൻലാൽ, ഈ സംഭവം ഇത്രയും വലിയ വാർത്തയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പറയുന്നു. ആളുകൾക്ക് കുറ്റം പറയാൻ ആരെയെങ്കിലും കിട്ടണമെന്നും ഇത്തവണ അത് താങ്കളാണെന്നും മോഹൻലാൽ അദ്ദേഹത്തോട് പറയുന്നു. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ മോഹൻലാൽ, 'പുരികത്ത് കൊള്ളേണ്ടത് കണ്ണിന് കൊണ്ടു, സാരമില്ല' എന്ന് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

അടുത്ത ലേഖനം
Show comments