Mohanlal: 'നിന്നെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്'; മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ കുത്തി, വേദനയോടെ ലാലേട്ടന്‍ (വീഡിയോ)
Mohanlal: നടന്‍ മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
Mohanlal: സിനിമ താരങ്ങളെ പൊതുസ്ഥലത്തു വെച്ച് കണ്ടാല്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ഓടികൂടുന്നത് സ്ഥിരം പരിപാടിയാണ്. താരങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കാതെ ചിത്രങ്ങള്‍ എടുക്കാന്‍ ഇവരൊക്കെ മത്സരിക്കാറുണ്ട്.
നടന്‍ മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരിപാടി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആണ് താരത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്.
മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. കണ്ണ് പൊത്തിപിടിച്ച് ലാല്‍ ഏതാനും സെക്കന്‍ഡുകള്‍ തന്റെ കാറിനു സമീപം നിന്നു. കണ്ണ് വേദനിച്ചിട്ടും വളരെ മാന്യമായാണ് ലാല്‍ ആ മാധ്യമപ്രവര്‍ത്തകനോടു പ്രതികരിച്ചത്. 'എന്താ മോനെ ഇത്' എന്നു ലാല്‍ ചോദിക്കുന്നത് കേള്‍ക്കാം.
അവസാനം വണ്ടിയില്‍ കയറുമ്പോള്‍ 'നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്' എന്നും മൈക്ക് കൊണ്ട് കണ്ണില്‍ കുത്തിയ മാധ്യമപ്രവര്‍ത്തകനെ നോക്കി ലാല്‍ പറയുന്നുണ്ട്.