Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal GST Award: ജി.എസ്.ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ; നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്ന് നടൻ

നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.

Mohanlal

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (10:48 IST)
സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ മോഹൻലാലും പങ്കെടുത്തു. മന്ത്രി കെ എൻ ബാലഗോപാൽ ആണ് മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചത്. നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
 
രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതിപിരിവിന് നിർണായക പങ്കുണ്ടെന്ന് ജിഎസ്ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികൾക്ക് പുരസ്കാരം നൽകിക്കൊണ്ട് മോഹൻലാൽ പറഞ്ഞു.
 
കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന്‌ അർഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. കൃത്യമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Prarthana and Ansiya Marriage: എന്റെ പൊണ്ടാട്ടി! ടോക്സിക് ബന്ധത്തേക്കാൾ എന്തുകൊണ്ടും ബെറ്ററായ ജീവിതം; നടി പ്രാർത്ഥനയുടെ ചിത്രങ്ങൾ വൈറൽ (വീഡിയോ)