Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചു, ഏക്ത കപൂറിനെതിരെ പോക്സോ കേസ്

Pocso case

അഭിറാം മനോഹർ

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (14:46 IST)
ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറിനും അമ്മ ശോഭാ കപൂറിനും എതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്. മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. അഡള്‍ട്ട് ഒടിടി പ്ലാറ്റ്‌ഫോമായ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഗന്ധി ബാത്ത് എന്ന വെബ് സീരീസിലാണ് വിവാദരംഗങ്ങളുള്ളത്.
 
2021ലാണ് കേസിനാസ്പദമായ സംഭവം. ഗന്ധി ബാത്ത് എന്ന വെബ് സീരീസിലെ ആറാം സീസണിനെതിരെയാണ് പരാതി. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലദൃശ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ സ്ട്രീമിംഗ് ആപ്പില്‍ നിന്നും നീക്കി. ഐപിസി സെക്ഷന്‍ 295 പ്രകാരവും ഐടി ആക്ട് , പോക്‌സോ സെക്ഷന്‍ 13,15 പ്രകാരവും മുംബൈയിലെ എംഎച്ച്ബി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് വേണ്ടി മൂന്ന് കഥകൾ കയ്യിലുണ്ട്, വിളിക്കാൻ പേടി: ലാജോ ജോസ്