Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ്

Koottickal jayachandran
പോക്‌സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍ പോയതായി കസബ പോലീസ് പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതുവരെ എവിടെയാണ് ഒളിവിലെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
 
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യേപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ 12ന് ജാമ്യാപേക്ഷ കോടതി തള്ളി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദം കേള്‍ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഡ്രോണുകളും