ബലാത്സംഗ കേസിൽ നടൻ മുകേഷ് അറസ്റ്റിൽ: രഹസ്യമാക്കി പൊലീസ്, നാടകീയ രംഗങ്ങൾ

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (09:05 IST)
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. അതീവരഹസ്യമായിട്ടായിരുന്നു മുകേഷിനെതിരെയുള്ള നടപടി. അറസ്റ്റ് പോലീസ് ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്തു. 
 
പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ അതിവേഗം പൂർത്തിയാക്കി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. വൈദ്യപരിശോധനയും കഴിഞ്ഞു. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചായിരുന്നു വൈദ്യപരിശോധന. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്.പി പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂചനയുണ്ട്.
 
മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2011ല്‍ നടന്ന സംഭവത്തിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments