Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ഇത് തന്റെ അവസാന സിനിമയായിരിക്കും, രാമനും കദീജയും സിനിമയുടെ സംവിധായകന് വധഭീഷണി

Raamanum khadijayum

അഭിറാം മനോഹർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (16:24 IST)
Raamanum khadijayum
റിലീസിന് തയ്യാറെടുക്കുന്ന രാമനും കദീജയും സിനിമയുടെ സംവിധായകന്‍ ദിനേശന്‍ പൂച്ചക്കാടിന് നിരന്തരം വധഭീഷണികള്‍ ലഭിക്കുന്നതായി പരാതി. ഊമക്കത്തായും അജ്ഞാത ഫോണ്‍ സന്ദേശമായുമാണ് ഇടയ്ക്കിടെ വധഭീഷണികള്‍ ലഭിക്കുന്നതെന്ന് ദിനേശന്‍ പറയുന്നു. പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
 
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രിയില്‍ പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടിലാണ് ആദ്യമായി ഭീഷണിക്കത്ത് ലഭിച്ചത്. ഇത് നിന്റെ അവസാന സിനിമയാകുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. വാട്‌സാപ്പ് കോളിലൂടെ പലതവണ ഭീഷണി ലഭിച്ചിരുന്നെന്നും ദിനേശന്റെ പരാതിയില്‍ പറയുന്നു. കത്ത് കൊണ്ടിട്ടതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ നിങ്ങളുടെ ഫാൻ, ഒന്നിച്ച് സിനിമ ചെയ്യണം, സായ് പല്ലവിയോട് മണി രത്നം