Publish Date: Fri, 23 Sep 2022 (21:36 IST)
Updated Date: Fri, 23 Sep 2022 (21:40 IST)
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരായ കേസ്.
ഓൺലൈൻ ചാനൽ അവതാരകയാണ് നടനെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ താരം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചട്ടമ്പി എന്ന ചിത്രത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.