Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ പിറന്നാള്‍, ആഘോഷമാക്കി നടന്‍ വിനു മോഹനും കുടുംബവും

അമ്മയുടെ പിറന്നാള്‍, ആഘോഷമാക്കി നടന്‍ വിനു മോഹനും കുടുംബവും

കെ ആര്‍ അനൂപ്

, വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (10:22 IST)
സംവിധായകന്‍ ലോഹിതദാസ് കണ്ടെത്തിയ നടനാണ് വിനു മോഹന്‍. 2007-ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം നടി ശോഭ മോഹന്റെ മകനാണ്. അമ്മയുടെ ജന്മദിനം ആഘോഷിക്കുകയാണ് വിനു മോഹന്‍.
 
നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് ശോഭ മോഹന്‍. സായികുമാറിന്റെ മൂത്ത സഹോദരി കൂടിയാണവര്‍. 1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് ശോഭ സിനിമ ജീവിതം ആരംഭിച്ചത്. മുകേഷ് ആയിരുന്നു നായകന്‍.
1984 നവംബര്‍ 5 ന് തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കെ. മോഹന്‍കുമാറിനെ വിവാഹം ചെയ്തു. നടന്മാരായ വിനു മോഹന്‍, അനു മോഹന്‍ എന്നിവരാണ് മക്കള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ അന്തരിച്ചു