മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാന്‍ ഇനി നാല് നാള്‍ കൂടി.
അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായി ജയം രവി വേഷമിടുന്നു.ഐശ്വര്യ റായിയുടെ ഫസ്റ്റ്‌ലുക്കും പഴുവൂര്‍ റാണിയായ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായി അവതരിപ്പിക്കുന്നത്.ഡബിള്‍ റോളില്‍ ഐശ്വര്യ റായി എത്തുന്നു എന്നതാണ് പ്രത്യേകത.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്‌മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.