Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ

നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ
, തിങ്കള്‍, 11 മെയ് 2020 (15:33 IST)
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.കൃത്യമായ യാതൊരു കാരണവുമില്ലാതെ മുംബൈ മറൈൻ ഡ്രൈവിൽ കാറിൽ യാത്ര ചെയ്‌തതിനാണ് കേസ്.
 
പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കും എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.രാത്രി പത്തരയ്‌ക്കും പതിനൊന്നിനും ഇടയിലാണ് നടിയേ പോലീസ് അറസ്റ്റ് ചെയ്‌തത്. ശേഷം അല്പം സമയം പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ശേഷം നടിയേയും സുഹൃത്തിനേയും വിട്ടയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിനെന്തിനാണ് ആരാധനാലയങ്ങളുടെ പണം:ഗോകുൽ സുരേഷ്