Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരി മ്യൂചൽ ഫണ്ടിലെ നിക്ഷേപവരവ് കുറഞ്ഞു, ഏപ്രിലിൽ എത്തിയത് 6,108 കോടി മാത്രം

ഓഹരി മ്യൂചൽ ഫണ്ടിലെ നിക്ഷേപവരവ് കുറഞ്ഞു, ഏപ്രിലിൽ എത്തിയത് 6,108 കോടി മാത്രം
, ഞായര്‍, 10 മെയ് 2020 (15:24 IST)
കൊവിഡ് വ്യാപനം മൂലം ഓഹരി സൂചികകൾ കനത്ത നഷ്ടം നേരിട്ടതോടെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവ് കുറഞ്ഞതായി കണക്കുകൾ.ഏപ്രിലിൽ ആകെ 6,108 കോടി രൂപ മാത്രമാണ് ഫണ്ടുകളിലെത്തിയത്. ഇത് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്‌ന്ന തുകയാണ്.
 
ഡെറ്റ് ഫണ്ടുകള്‍ ഉള്‍പ്പടെയുള്ളവയിലെത്തിയ മൊത്തം നിക്ഷേപം 45,999 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി‌)യുടെ കണക്കുകൾ പറയുന്നു. മാർച്ചിൽ 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ ഫണ്ടുകളില്‍നിന്ന് പിന്‍വലിച്ചത്. 11,485 കോടി രൂപയുടെ നിക്ഷേപവും മാർച്ച് മാസത്തിലുണ്ടായി.എന്നാൽ ഏപ്രിലിൽ ഇത് 6,108 കോടിയായി താഴ്‌ന്നു.
 
2019 ഡിസംബറില്‍ 4,432 കോടിയും 2020 ജനുവരിയില്‍ 7,547 കോടിയും ഫെബ്രുവരിയില്‍ 10,760 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്