Get Set Baby, Unni Mukundan
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഗെറ്റ് സെറ്റ് ബേനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ചിത്രീകരണം നിലവില്‍ തൊടുപുഴയില്‍ നടന്നുവരികയാണ്. സാമൂഹിക പ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടൈനറായിരിക്കും സിനിമെയെന്നാണ് പുറത്ത് വരുന്ന വിവരം. വിനയ് ഗോവിന്ദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
നിഖിലാ വിമലാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐവിഎഫ് സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാനായി അയാള്‍ കണ്ടെത്തുന്ന രസകരമായ കാര്യങ്ങളുമാണ് സിനിമയില്‍ പറയുന്നത്. ജോണി ആന്റണി,മീര വാസുദേവ്,ഭഗത് മാനുവല്‍,സുരഭി ലക്ഷ്മി,മുത്തുമണി,വര്‍ഷ രമേഷ്,ജുവല്‍ മേരി തുടങ്ങി പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.