Mammootty: 'ആസിഫിന്റെ നാല് സിനിമകള്‍ കണ്ടു, ഗംഭീരം..! പക്ഷേ അപ്പുറത്ത് മമ്മൂട്ടിയല്ലേ; പുകഴ്ത്തി പ്രകാശ് രാജ്

ശരിയാണ്, മമ്മൂട്ടി മത്സരിക്കുന്നത് യുവ നടന്‍മാരോടാണ്. പക്ഷേ അനുഭവസമ്പത്തിന്റെ പേരില്‍ നമുക്ക് ഒരാളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല

രേണുക വേണു
തിങ്കള്‍, 3 നവം‌ബര്‍ 2025 (17:56 IST)
Mammootty: കടുത്ത മത്സരത്തിനൊടുവിലാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതെന്ന സൂചന നല്‍കി ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ആസിഫ് അലിയുടെ നാല് സിനിമകള്‍, ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ ഇതെല്ലാം ഉള്ളപ്പോഴും ഭ്രമയുഗത്തിലെ മമ്മൂട്ടി വേറിട്ടുനിന്നെന്ന് പ്രകാശ് രാജ് പറഞ്ഞു. 
 
കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷമമായും ആവിഷ്‌കരിച്ച ഭാവാഭിനയ മികവിനാണ് മമ്മൂട്ടി പുരസ്‌കാരത്തിനു അര്‍ഹനായിരിക്കുന്നത്. 
 
' ശരിയാണ്, മമ്മൂട്ടി മത്സരിക്കുന്നത് യുവ നടന്‍മാരോടാണ്. പക്ഷേ അനുഭവസമ്പത്തിന്റെ പേരില്‍ നമുക്ക് ഒരാളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ പ്രകടനം ഗംഭീരമാണ്. യുവ അഭിനേതാക്കള്‍ ഈ ഭാവാഭിനായം കണ്ടുപഠിക്കണം. ടൊവിനോയുടെ എആര്‍എമ്മിലെ പ്രകടനം കണ്ടു, ആസിഫ് അലിയുടെ നാല് സിനിമകള്‍ കണ്ടു കഥാപാത്രങ്ങള്‍ക്കു വേണ്ടി അവര്‍ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. അതെല്ലാം മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മഹാനടന്‍മാരുടെ പ്രചോദനം കൊണ്ട് കൂടിയാകും. അപ്പോഴും ഭ്രമയുഗത്തിലെ കഥാപാത്രമായി മാറാന്‍ നടത്തിയിരിക്കുന്ന വൈവിധ്യം അല്ലെങ്കില്‍ സ്വന്തം ശരീരത്തെ പൂര്‍ണമായി ഇല്ലാതാക്കി കഥാപാത്രത്തിനായുള്ള മാറ്റത്തില്‍ എനിക്ക് അദ്ദേഹത്തോടു അസൂയ തോന്നി. യുവതാരങ്ങള്‍ ആ ലെവലിലേക്ക് ഉയരാനാണ് നോക്കേണ്ടത്,' പ്രകാശ് രാജ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അടുത്ത ലേഖനം
Show comments