Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവും ദുല്‍ഖറും ഒരുമിച്ച് ഒരു പടം!അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

Pranav Mohanlal and Dulquer together in a movie Vineeth Srinivasan that such a movie will happen

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (09:26 IST)
ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമ സമീപഭാവിയില്‍ തന്നെ ഉണ്ടാകും. അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും അതിന് സാധ്യതയുണ്ടെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്നെ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അതൊരു അടിപൊളി സംഗതി ആയിരിക്കുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിനീത്.
 
'ദുല്‍ഖറുമായി ഒരു പടം ചെയ്യണമെന്ന് ഞാനൊരു ആഗ്രഹം പറഞ്ഞിരുന്നു. അങ്ങനെ ഒരു പ്രോജക്ട് നിലവില്‍ ആയിട്ടില്ല. പ്രണവും ദുല്‍ഖറും ഒരുമിച്ചുള്ള ഒരു പടം നടക്കട്ടെ. അങ്ങനെ നടന്നാല്‍ അടിപൊളിയായിരിക്കും. അപ്പുവും ദുല്‍ഖറും തമ്മില്‍ നല്ല സ്‌നേഹമാണ്. പക്ഷേ അങ്ങനെ നടന്നാല്‍ നല്ലതായിരിക്കും. അത് നമ്മള്‍ തന്നെ ചെയ്യണമെന്നില്ല. ആ കോമ്പിനേഷനില്‍ ഒരു പടം വന്നാല്‍ നല്ലതായിരിക്കും. സോളോ പരിപാടിയല്ലാതെ പല ആക്ടേഴ്‌സിന്റെയും കോമ്പിനേഷന്‍ വന്നാല്‍ അത് സക്‌സസ് ആവും.
 
 2018 എന്ന സിനിമയില്‍ കാര്യമായി ഒന്നുമില്ല. പക്ഷേ പടം വിജയിക്കുമ്പോള്‍ നമുക്ക് സന്തോഷമുണ്ട്. നമ്മളും അതിന്റെ ഭാഗമാണല്ലോ. മഞ്ഞുമ്മല്‍ ആയാലും പ്രേമലു ആയാലും മള്‍ട്ടിപ്പിള്‍ ആക്ടര്‍സിനെ കാണുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാണ്.',-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോളിവുഡ് ഇപ്പോ രാജാവാടാ... ഒറ്റ ദിവസം കൊണ്ട് 25 കോടി കളക്ഷന്‍