മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് ഇത്. മലയാളത്തിന്റെ ഭാവി സൂപ്പര്‍താരമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലാണ് ഇത്. വളരെ ഗൗരവ ഭാവത്തില്‍ മുഖം പിടിച്ചുനില്‍ക്കുന്ന പ്രണവിന്റെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആണ് പ്രണവിന്റേതായി അവസാനമായി റിലീസ് ചെയ്തത്. ഹൃദയം വമ്പന്‍ ഹിറ്റായി. ഈ സിനിമയുടെ വിജയത്തോടെ പ്രണവിന്റെ താരമൂല്യവും ഉയര്‍ന്നു.