Webdunia - Bharat's app for daily news and videos

Install App

ഇത് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന?; രാഹുല്‍ സദാശിവന്‍-പ്രണവ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

നിഹാരിക കെ.എസ്
വെള്ളി, 9 മെയ് 2025 (16:16 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഡീയസ് ഈറേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ‘ഡീയസ് ഈറേ’ എന്ന പേരില്‍ ഒരു ജാപ്പനീസ് ആനിമേഷന്‍ ടെലിവിഷന്‍ ഷോയുമുണ്ട്. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുണ്ട്. 
 
'ദി ഡേ ഓഫ് റോത്ത്' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന സിനിമ സംവിധായകന്റെ മുൻസിനിമകൾ പോലെ വ്യത്യസ്തമായ ഴോണറിലായിരിക്കും കഥ പറയുക എന്ന സൂചനയാണ് നൽകുന്നത്. ‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയായിരുന്നു.
 
ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. ഫീല്‍ ഗുഡ്, ആക്ഷന്‍ ഴോണറികളിലാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെര്‍ഫോമന്‍സുമായിരിക്കും ഇതെന്നാണ് സൂചനകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

അടുത്ത ലേഖനം
Show comments