Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ സദാശിവനൊപ്പം പ്രണവ് മോഹൻലാൽ; ഭ്രമയുഗം ടീമിന്റെ പുതിയ ചിത്രത്തിന് പാക്കപ്പ്

കൊച്ചി ആയിരുന്നു പ്രധാന ലൊക്കേഷൻ.

Bramayugam

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (09:12 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മാര്‍ച്ച് അവസനോത്തോടെയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 40 ദിവസത്തോളം നീണ്ട ഷൂട്ടിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചി ആയിരുന്നു പ്രധാന ലൊക്കേഷൻ. 
 
ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആര്‍ട്ട് ഡയറക്റ്റര്‍ ആയ ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
 
ഭ്രമയുഗം, ഭൂതകാലം എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ഏത് ഴോണറിലുള്ള ഹൊററായിരിക്കും എന്ന ആകാംഷ ആരാധകർക്കുണ്ട്. ഭ്രമയുഗവും ഭൂതകാലവും ഹൊറർ സിനിമകൾ ആയിരുന്നു. എന്നാൽ, രണ്ടിന്റെയും മെയ്ക്കിംഗ് രീതിയും ഴോണറും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. 
 
ഫീല്‍ ഗുഡ്, ആക്ഷന്‍ ഴോണറികളിലാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെര്‍ഫോമന്‍സുമായിരിക്കും ഇതെന്നാണ് സൂചനകള്‍. എമ്പുരാനിലാണ് പ്രണവ് മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലമായിരുന്നു നടന്‍ സ്‌ക്രീനിലെത്തിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന്‍ ട്രെയ്ലര്‍ കണ്ട് കിളി പോയി, ഈ പടത്തിനൊപ്പമാണോ എന്റെ കൊച്ചുപടവുമെന്ന് ചിന്തിച്ചു, ആത്മവിശ്വാസം നല്‍കിയത് പൃഥ്വി: തരുണ്‍ മൂര്‍ത്തീ