Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപുരാനില്‍ പ്രണവ് മോഹന്‍ലാലും?

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടികാലം അവതരിപ്പിക്കുന്നത് കാര്‍ത്തികേയ ദേവ ആണ്

Pranav Mohanlal

രേണുക വേണു

, ചൊവ്വ, 25 ഫെബ്രുവരി 2025 (15:08 IST)
Pranav Mohanlal

എംപുരാനില്‍ പ്രണവ് മോഹന്‍ലാലും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ക്യാരക്ടര്‍ റിവിലേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്ന പുതിയ അപ്‌ഡേറ്റ്. മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ കുട്ടികാലം അവതരിപ്പിക്കുന്നത് പ്രണവ് ആണെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 
 
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടികാലം അവതരിപ്പിക്കുന്നത് കാര്‍ത്തികേയ ദേവ ആണ്. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. സമാന രീതിയില്‍ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററും ഉടന്‍ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
 
മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി എംപുരാന്‍ തിയറ്ററുകളിലെത്തും. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ പൈസയ്ക്ക് ഞാന്‍ എനിക്കിഷ്ടമുള്ള സിനിമയെടുക്കും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി ഉണ്ണി മുകുന്ദന്‍