Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള സുഹൃത്ത് ബന്ധം,അന്ന് എനിക്കത് പ്രയോജനപ്പെടുത്താന്‍ തോന്നിയുമില്ല'; നടന്‍ മോഹന്‍ ജോസിന്റെ കുറിപ്പ്

Mammootty
47 വര്‍ഷത്തോളമായ സുഹൃത്ത് ബന്ധമാണ് തനിക്ക് മമ്മൂട്ടിയുമായെന്ന് നടന്‍ മോഹന്‍ ജോസ്.1975ല്‍ തുടങ്ങിയ കൂട്ടാണ് എന്നും ചിലപ്പോള്‍ മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവില്‍ താനുമായിട്ടായിരിക്കണം എന്നും അദ്ദേഹം പറയുന്നു.
 
'ഒരു വേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവില്‍ ഞാനുമായിട്ടായിരിക്കണം. 1975-ല്‍ പൊട്ടിമുളച്ചതാണത്. അന്ന് മമ്മൂട്ടി നിയമ വിദ്യാര്‍ത്ഥിയും ഞാന്‍ ബോബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി മദ്രസില്‍ താമസമായപ്പോള്‍, തിരക്കുള്ള താരമായി മാറിക്കോണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറയുമായിരുന്നു. അന്ന് എനിക്കത് പ്രയോജനപ്പെടുത്താന്‍ തോന്നിയുമില്ല. ...ഇന്നും അങ്ങനെതന്നെ'-മോഹന്‍ ജോസ് കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

90 കോടി കടന്ന് 'വാരിസ്' പ്രീ-റിലീസ് ബിസിനസ് ,പുതിയ വിവരങ്ങള്‍