Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂക്ക... അതാണ് ആ മനുഷ്യൻ, എന്റെ കണ്ണ് നിറഞ്ഞുപോയി'; വൈകാരിക കുറിപ്പുമായി പ്രശാന്ത് വാസുദേവ് നായർ

"ദീർഘായുസ്സല്ല മമ്മൂക്കാ, തികഞ്ഞ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സാണ് ഓരോ മലയാളിയും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്"

Prashanth Vasudev Nair, Mammootty, actor mammotty, mammookka, പ്രശാന്ത് വാസുദേവൻ നായർ, മമ്മൂട്ടി, നടൻ മമ്മൂട്ടി, മമ്മൂട്ടി

രേണുക വേണു

, ബുധന്‍, 28 ജനുവരി 2026 (11:46 IST)
mammootty
നടൻ മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വന്ന അനുഭവം പങ്കുവെച്ച് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ. വർഗ്ഗീയവാദികൾ  സമൂഹമാധ്യമങ്ങളിലും അവർക്ക് അവസരം കിട്ടുന്നിടങ്ങളിലുമെല്ലാം പരസ്പരം കൊലവിളി നടത്തുമ്പോൾ ഇവിടെ ഇതാ ഒരു മനുഷ്യൻ മത സൗഹാർദത്തിന്റെ പ്രതീകമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അർബുധ ബാധിതരായ കുഞ്ഞുങ്ങൾക്കുള്ള സഹായത്തിന്റെ ഭാ​ഗമായി അവർക്ക് നല്ലൊരു വീട് വെച്ചു നൽകണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ നിങ്ങൾക്ക് എത്ര ശേഖരിക്കാൻ പറ്റും എന്നാണ് ആ മനുഷ്യൻ ചോദിച്ചത്... ബാക്കി ഞാൻ ശരിയാക്കാം എന്ന് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞുപോയെന്നും പ്രശാന്ത് വാസുദേവ് നായർ ഫേസ്ബുക്കിൽ കുറിച്ചു.
 
അദ്ദേഹത്തിന്റെ വാക്കുകൾ
 
കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്നു പറഞ്ഞാൽ അതിൽ കള്ളം ഇത്തിരി പോലുമില്ല എന്നറിയുക.
അക്ഷരാർത്ഥത്തിൽ നിറഞ്ഞു തുളുമ്പുകയാണ്.
 
വർഗ്ഗീയവാദികൾ  സമൂഹമാധ്യമങ്ങളിലും പിന്നെ അവർക്ക് അവസരം കിട്ടുന്നിടങ്ങളിലുമെല്ലാം പരസ്പരം കൊലവിളി നടത്തുമ്പോൾ ഇവിടെ ഇതാ ഒരു മനുഷ്യൻ, ഒരു മഹാത്മാവ് മതാന്ധതയ്ക്കപ്പുറം 'സാമുദായിക സൗഹാർദ്ദത്തിൻ്റെ'( അത് അദ്ദേഹത്തിൻറെ വാക്കുകൾ തന്നെയാണ് !) വർണ്ണരേണുക്കൾ 
മനസ്സുകളിലും ആത്മാവുകളിലും വാരി വിതറി ഭക്തിയുടെ തിരി കൊളുത്തുന്നു.
ഈശ്വരൻ്റെ മിഴിവാർന്ന ചിത്രത്തിനു മുന്നിലെ ഇലയിൽ അന്നം വിളമ്പി അന്നദാനത്തിന്റെ തുടക്കം കുറിക്കുന്നു.
ഈശ്വരന് എന്തു മതം !
ഒരു ഭക്ത സമൂഹം മുഴുവൻ തികഞ്ഞ ആദരവോടെ , അതിലുപരി നിറഞ്ഞ സ്നേഹത്തോടെ , ആരാധനയോടെ ആ മനുഷ്യനെ സ്വീകരിച്ചാനയിക്കുന്നു , 
നിങ്ങൾ ഞങ്ങളുടെ വല്യേട്ടനാണ് എന്ന സത്യഭാവത്തിൽ നിർവൃതിയോടെ നോക്കി നിൽക്കുന്നു.
ഒരു തിരക്കും കാണിക്കാതെ ആ മനുഷ്യൻ
ഒരു ഭക്തസമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും നിറഞ്ഞ ചിരിയോടെ നിന്നുകൊടുക്കുന്നു.
പത്മഭൂഷൺ മമ്മൂട്ടി എന്ന മമ്മൂക്ക എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ കൊളുത്തിയത് അദ്ദേഹം പറഞ്ഞതുപോലെ 'മനുഷ്യൻ്റെ മനസ്സുകൾ മാറാനുള്ള' പ്രാർത്ഥനയുടെ അഗ്നിയാണ് !
എനിക്ക് ഏറെ പ്രിയപ്പെട്ടവർ  അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച്  നടത്തുന്ന അർബുദ രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഒരു പുണ്യസ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം വേണം.
വാടക വീടുകൾ മാറുന്നതിലെ ബുദ്ധിമുട്ട് അത്തരം ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയുന്നതല്ല.
 പറ്റിയ ഒരിടം അവർ കണ്ടെത്തുന്നു.
പക്ഷേ കോടികൾ വേണം.
അവർ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിൻ ആരംഭിച്ചു.
സമൂഹത്തിലെ പ്രശസ്തരായ പലർക്കും അനുഗ്രഹങ്ങൾ തേടി ( സാമ്പത്തിക സഹായം തേടിയല്ല) ചില മെസ്സേജുകൾ അയച്ചു.
ഇമോജികളിലൂടെ പ്രതികരിച്ചവർ,
ഒന്നും പ്രതികരിക്കാത്തവർ അങ്ങനെ പലരും.
ഒരു ദിവസം ഈ മനുഷ്യൻ അവരെ വിളിക്കുകയാണ്.
" നിങ്ങൾക്ക് എത്ര ശേഖരിക്കാൻ പറ്റും? "
അവർ അവരുടെ പരിമിതികൾക്കും സങ്കല്പങ്ങൾക്കും ഉള്ളിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
അപ്പോളാ മനുഷ്യൻ പറയുകയാണ്.
"ബാക്കി ഞാൻ ശരിയാക്കാം ....... 
നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ"
അതാണ് ഈ മനുഷ്യൻ.
മലയാളിയുടെ സ്നേഹ സൗഭാഗ്യം.????
ദീർഘായുസ്സല്ല മമ്മൂക്കാ , തികഞ്ഞ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സാണ് 
ഓരോ മലയാളിയും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Arijith Singh : സംഗീതലോകത്തെ ഞെട്ടിച്ച് അർജിത് സിങ്: പിന്നണി ഗാനരംഗത്തുനിന്ന് വിരമിച്ചു