Select Your Language

Notifications

webdunia
webdunia
webdunia
webdunia

Premalu 2: പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു

Premalu
Premalu 2: ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ പ്രേമലുവിന് രണ്ടാം ഭാഗം. പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രേമലുവിന്റെ വിജയാഘോഷ വേളയിലും രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നു. ഗിരീഷ് എ.ഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. 2025 ലാകും രണ്ടാം ഭാഗത്തിന്റെ റിലീസ്. 
 
നസ്ലന്‍ കെ. ഗഫൂര്‍, മമിത ബൈജു എന്നിവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും. 
 
റൊമാന്‍സ്-കോമഡി ഴോണറില്‍ എത്തിയ പ്രേമലു ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. ഇതിനോടകം ചിത്രം നൂറ് കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പും വന്‍ വിജയമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനം, പുകവലി ശീലമില്ലാത്ത നടന്‍, കുഞ്ചാക്കോ ബോബനെക്കുറിച്ച് സലിംകുമാര്‍ അന്ന് പറഞ്ഞത്