Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

വെടിക്കെട്ട് സിനിമയിലെ മനോഹരമായ ഗാനം, വീഡിയോ സോങ് യൂട്യൂബില്‍ തരംഗമാകുന്നു

Vishnu Unnikrishnan Bibin George  Starring: Bibin George
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (11:09 IST)
വെടിക്കെട്ട് സിനിമയിലെ മനോഹരമായ ഗാനം പുറത്തിറങ്ങി.ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഷിബുവും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷിബു തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
 
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലി തിയേറ്റുകളിലേക്ക് ഇല്ല, റിലീസ് മാറ്റി 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'