Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത്രയും കാലം ഈ ഒരു അടുപ്പം ഉണ്ടായിരുന്നില്ല, 2 ദിവസം കൂടുമ്പോൾ വെറുതേ വിളിക്കും'; ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ

'ഇത്രയും കാലം ഈ ഒരു അടുപ്പം ഉണ്ടായിരുന്നില്ല, 2 ദിവസം കൂടുമ്പോൾ വെറുതേ വിളിക്കും'; ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ

അനു മുരളി

, തിങ്കള്‍, 20 ഏപ്രില്‍ 2020 (11:56 IST)
കൊവിഡ് 19നെ തുടർന്ന് കേന്ദ്ര സർക്കാർലോക്ക് ഡൗൺ പ്രഖ്യാപിക്കുക്യും വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തതോടെ ഗൾഫ് രാജ്യങ്ങളിൽ പെട്ടവരിൽ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജുമുണ്ട്.ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോർദ്ദാനിലെത്തിയ സംഘം നാട്ടിലെത്താനാകാതെ വിഷമിക്കുകയാണ്. ഇപ്പോഴിതാ,ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിയുമായി മിക്കദിവസവും സംസാരിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ.
 
മൂൻ ആഴ്ചയിലേറെയായി ജോർദ്ദാനിൽ കുടുങ്ങി കിടക്കുകയാണ് സംഘം. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. എന്നിട്ടും ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്. ഇടയ്ക്കിടയ്ക്ക് പൃഥ്വിയെ വിളിക്കും. ഇത്രയും കാലം ഇങ്ങനെ ബോണ്ട്‌ ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് നടന്നതിൽ സന്തോഷമുണ്ട്. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമെന്നും ദുൽഖർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനപ്പാറ അച്ചാമ്മ ചെയ്ത ചതി, അഞ്ഞൂറാൻ ജയിലിലായ കഥ; ആ കുടിപ്പകയുടെ കഥ അറിയാമോ? കുറിപ്പ് വൈറലാകുന്നു