Publish Date: Sun, 15 Jul 2018 (14:12 IST)
Updated Date: Sun, 15 Jul 2018 (14:21 IST)
കൂടെയും മൈസ്റ്റോറിയും അടുത്തുള്ള ദിവസങ്ങളിൽ റിലീസ് ചെയ്യരുതെന്ന് സംവിധായികയോട് പറഞ്ഞിരുന്നെന്ന് പ്രിഥ്വിരാജ്. ”ഇക്കാര്യത്തില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. എന്ന് പ്രിഥ്വി വ്യക്തമാക്കി
കൂടെയുടെ റിലീസ് നേരത്തെ തീരുമാനിച്ചതാണ്. ജൂലൈ രണ്ടാം വാരത്തിൽ കൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.മൈസ്റ്റോറിയുടെ റിലീസിംഗ് ഈയിടെയാണ് പ്രഖ്യാപിച്ചത്.
കൂടെയുടെ റിലീസിംഗ് തീയതി മൈസ്റ്റോറിയുടെ അണിയറ പ്രവർത്തകർക്ക് അറിയാമായിരുന്നു.
ഇത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ്. എനിക്ക് ചെയ്യാനാകുന്നത് എന്റേതായ നിർദേശങ്ങൾ നൽകുക എന്നതാണ്. അത് ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ തിരുമാനം അവരുടേതായിരുന്നു എന്ന് പ്രിഥ്വി പറഞ്ഞു