Publish Date: Thu, 30 Jun 2022 (13:09 IST)
Updated Date: Thu, 30 Jun 2022 (13:20 IST)
പൃഥ്വിരാജിന്റെ വ്യക്തി വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും താല്‍പര്യമുള്ളവരാണ്. അങ്ങനെയൊന്നാണ് പൃഥ്വിരാജ് ദൈവവിശ്വാസിയാണോ എന്നത്. ദൈവവിശ്വാസത്തെ കുറിച്ച് പൃഥ്വിരാജ് എവിടെയും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും മതവിശ്വാസത്തെ കുറിച്ച് വളരെ ബോള്‍ഡ് ആയി തന്നെ പൃഥ്വി സംസാരിച്ചിട്ടുണ്ട്. പഴയൊരു അഭിമുഖത്തിലാണ് പൃഥ്വി മതവിശ്വാസത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മതങ്ങളില്‍ ഒട്ടും വിശ്വാസമില്ലാത്ത ആളാണ് താനെന്നാണ് പൃഥ്വി പറയുന്നത്.
'എനിക്ക് പൂജ്യം ശതമാനം വിശ്വാസമുള്ള ഒരു കണ്‍സപ്റ്റ് ഉണ്ട്. അതാണ് മതം. എനിക്ക് മതത്തില്‍ വിശ്വാസമില്ല. അതൊരു മധ്യകാലത്ത് സോഷ്യല്‍ സ്ട്രക്ച്ചര്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്. ആദ്യമൊക്കെ സാമ്പത്തികമായിരുന്നു സോഷ്യല്‍ സ്ട്രക്ച്ചര്‍. പിന്നീട് അത് തൊഴില്‍ ആയി. അവിടെ നിന്നൊക്കെ ഒടുവില്‍ ആരോ സോഷ്യല്‍ സ്ട്രക്ച്ചറിന് വേണ്ടി കണ്ടുപിടിച്ചതാണ് ഈ മതം. എനിക്ക് മതത്തില്‍ ഒട്ടും വിശ്വാസമില്ല,' പൃഥ്വിരാജ് പറഞ്ഞു.