Webdunia - Bharat's app for daily news and videos

Install App

സച്ചി ബാക്കിവച്ച സ്വപ്നം, സച്ചിയുടെ പിറന്നാൽ ദിനത്തിൽ പ്രഖ്യാപനവുമായി പൃഥ്വിരാജ്

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2020 (13:55 IST)
സംവിധായകൻ തിരക്കഥ കൃത്ത് എന്നതിനെല്ലാം ഉപരി പൃഥ്വിരാജിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സച്ചി. സച്ചി തന്റെ മനസിൽ തോന്നിയിരുന്ന എല്ലാ കഥകളും തുറന്നുപറഞ്ഞിരുന്ന ആളാണ് പൃഥ്വിരാജ്. സച്ചി നിരവധി കഥകൾ തന്നെ വിളീച്ച് പറഞ്ഞിട്ടുണ്ട് എന്ന് പൃഥ്വി പല തവണ പറഞ്ഞിട്ടുണ്ട്. ആ കഥകളെല്ലാം ബാക്കിവച്ചാണ് സച്ചി മടങ്ങിയത്. എന്നാൽ സച്ചിയുടെ ഒരു സ്വപ്നം ഇപ്പോൾ പൃഥ്വിരാജ് പൂർത്തീകരിച്ചിരിയ്ക്കുന്നു. സച്ചിയുടെ ജന്മദിനത്തിൽ തന്ന പൃഥ്വിരാജ് ആ പ്രഖ്യാപനവും നടത്തി.
 
സ്വന്തമായി ഒരു ബാനർ എന്ന സച്ചിയുടെ വലിയ ആഗ്രഹമാണ് പൃഥ്വി നിറവേറ്റുന്നത്. 'സച്ചി ക്രിയേഷൻസ്' എന്ന ബാനറാണ് സച്ചിയുടെ ജന്മദിനമായ ഡിസംബർ 25ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 'നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. 
 
അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് 'Sachy Creations.' ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.' പൃഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. സച്ചി ക്രിയേഷസി ന്റെ ടൈറ്റിൽ വീഡിയോയും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments