ലോക്ക് ഡൗണിൽ മോഹൻലാലിന് തടികൂടി, ജീത്തു ജോസഫിന് ടെൻഷനായി; പിന്നെ സംഭവിച്ചത് ഇതാണ് !

കെ ആർ അനൂപ്
വ്യാഴം, 24 ഡിസം‌ബര്‍ 2020 (21:30 IST)
മോഹൻലാലിൻറെ ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ദൃശ്യം 2 ടീസർ കാണുവാനായി. ഏഴു വർഷങ്ങൾക്കു ശേഷം ഈ പുതുവത്സര ദിനത്തിൽ ജോർജുകുട്ടിയും കുടുംബത്തിനെയും വീണ്ടും പ്രേക്ഷകർക്ക് കാണാം. അതിനുശേഷം അടുത്തുതന്നെ സിനിമ പ്രേമികൾക്ക് ചിത്രം തിയേറ്ററിൽ കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മോഹൻലാലിനൊപ്പമുള്ള രസകരമായ ദൃശ്യം 2 പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ലോക്ക് ഡൗൺ കഴിഞ്ഞ് ലാൽ ആദ്യമായി അഭിനയിക്കാൻ എത്തിയത് ദൃശ്യം 2-ലായിരുന്നു. വീട്ടിലിരുന്ന് അദ്ദേഹത്തിന് അല്പം തടി കൂടിയതിനാൽ തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു എന്നാണ് ജിത്തു ജോസഫ് പറയുന്നത്.
 
"ലാലേട്ടന്‍ വെയ്റ്റ് കുറച്ചതു തന്നെ അതിനായിരുന്നു. ലോക്ക്ഡൗണില്‍ ഇരുന്ന് വണ്ണം വെച്ചപ്പോള്‍ എനിക്ക് ഭയങ്കര ഉത്കണ്ഠയുണ്ടായിരുന്നു. അത് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ടെന്‍ഷന്‍ അടിക്കണ്ട ഞാന്‍ ജോര്‍ജ് കുട്ടിയായി വന്നോളാമെന്ന്. പത്തിരുപത് ദിവസം കഷ്ടപ്പെട്ട് സ്‌ട്രെയിന്‍ എടുത്താണ് ഇങ്ങനെയായത്, ഷൂട്ടിങ് തീരും വരെയും അത് പിന്തുടര്‍ന്നു. അത്രയും ശ്രമിച്ചാണ് അദ്ദേഹം ആ കഥാപാത്രത്തിലേക്ക് വന്നത്." - ജിത്തു ജോസഫ് പറഞ്ഞു. ' ദ ക്യൂ'ന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്.
 
 സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments