Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു: പൃഥ്വിരാജ്

Prithviraj Apologizes വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു: പൃഥ്വിരാജ്
, തിങ്കള്‍, 11 ജൂലൈ 2022 (16:15 IST)
കടുവ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പൃഥ്വിരാജ്. നാം ചെയ്യുന്ന തെറ്റിന്റെ പ്രതിഫലം ഭാവി തലമുറ അനുഭവിക്കുമെന്ന കടുവ സിനിമയിലെ ഡയലോഗില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ വ്യക്തിപരമായും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുഴുവനും മാപ്പ് ചോദിക്കുന്നതായി പൃഥ്വി പറഞ്ഞു. തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുവയിലെ ഡയലോഗ് കാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും മനപ്പൂര്‍വ്വം ആരെയും വേദനിപ്പിക്കണമെന്ന് കരുതിയല്ല അങ്ങനെയൊരു ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നും പൃഥ്വി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായില്ല !