ബോളിവുഡ് താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. രണ്‍വീര്‍ സിംഗും ദീപിക പദുകോണും പുതിയ ക്വാഡ്രപ്ലെക്സ് (quadruplex) അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്.സീ-വ്യൂ അപ്പാര്‍ട്ട്മെന്റിന് വാങ്ങാന്‍ താരങ്ങള്‍ ചെലവഴിച്ചത് 119 കോടി രൂപ.ഒരു റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിനുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഡീലാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും അയല്‍വാസികളായി രണ്‍വീര്‍ സിംഗും ദീപിക പദുകോണും.മുംബൈ ബാന്ദ്രയില്‍ ഷാരൂഖ് ഖാന്റെ മന്നത്തിനും സല്‍മാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിനും അടുത്തായാണ് പുതിയ അപ്പാര്‍ട്ട്‌മെന്റ്.നിര്‍മ്മാണത്തിലിരിക്കുന്ന സാഗര്‍ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളാണ് താര ദമ്പതിമാര്‍ വാങ്ങിയത്.ഇതിന് ആകെ 11,266 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്‌സ്‌ക്ലൂസീവ് ടെറസും ഉണ്ട്.
19 പാര്‍ക്കിംഗ് സ്ലോട്ടുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.7.13 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം അടച്ചു എന്നും പറയപ്പെടുന്നു.