Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പൃഥ്വിരാജ് 25 ലക്ഷം രൂപ നല്‍കി

ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (08:24 IST)
Prithviraj Sukumaran

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി നടന്‍ പൃഥ്വിരാജ്. സിഎംഡിആര്‍എഫിലേക്കു 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് കൈമാറിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയത്. 
 
ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. തമിഴ് സൂപ്പര്‍താരങ്ങളായ കാര്‍ത്തി, സൂര്യ, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന ചെയ്തു. വിക്രം, കമല്‍ഹാസന്‍, രശ്മിക മന്ദാന എന്നിവരും സിഎംഡിആര്‍എഫിലേക്കു സംഭാവന ചെയ്തു. 
 
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍ 25 ലക്ഷവും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നയന്‍താര, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവരും വയനാടിനായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments