Webdunia - Bharat's app for daily news and videos

Install App

കോണ്‍ടാക്ട് കട്ട് ചെയ്യാന്‍ എന്താണ് കാരണമെന്ന് അറിയാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്; ഷൈനുമായി പിരിഞ്ഞതിനെ കുറിച്ച് തനൂജ

ബ്രേക്കപ്പിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും നേരത്തെ മനസ്സുതുറന്നിരുന്നു

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (08:19 IST)
Tanuja and Shine Tom Chacko

നടന്‍ ഷൈന്‍ ടോം ചാക്കോയുമായുള്ള പ്രണയബന്ധം പിരിയേണ്ടി വന്നതില്‍ പ്രതികരണവുമായി തനൂജ. പെട്ടന്ന് കോണ്‍ടാക്ട് കട്ട് ചെയ്യാനുള്ള കാരണം അറിയാന്‍ ഷൈന്‍ ചേട്ടനെ താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നും ഇത് വരെ നടന്നിട്ടില്ലെന്നും തനൂജ പറഞ്ഞു. വെറൈറ്റി മീഡിയ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തനൂജ. 
 
' ആ ബന്ധം പിരിയാനുള്ള കാരണം എനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ക്ക് തമ്മില്‍ എന്താണ് പെട്ടന്ന് ഉണ്ടായതെന്ന മറുപടി എവിടെയും കൊടുക്കാന്‍ എനിക്ക് പറ്റില്ല. പെട്ടന്ന് കോണ്‍ടാക്ട് കട്ട് ചെയ്തു പോയതിന്റെ കാരണം അറിയാന്‍ വേണ്ടി ഞാന്‍ ചേട്ടനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പറ്റിയിട്ടില്ല. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും കാര്യത്തിനു പിണക്കമോ വഴക്കോ ഉണ്ടാകുമ്പോള്‍ ചേട്ടനു അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് കാരണമായിരിക്കാം ചിലപ്പോള്‍..! വഴക്ക് കൂടിയ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ചേട്ടന്‍ നന്നായി ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. റിലേഷന്‍ഷിപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത ആളാണ് താനെന്ന് ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത് ഞാന്‍ കേട്ടു. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്നെ അദ്ദേഹം നന്നായി നോക്കിയിട്ടുണ്ട്. എനിക്ക് എന്തെങ്കിലും ഉണ്ടായാല്‍ എനിക്കൊപ്പം ഇരിക്കാറുണ്ട്,' തനൂജ പറഞ്ഞു. 
 
ബ്രേക്കപ്പിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും നേരത്തെ മനസ്സുതുറന്നിരുന്നു. ഒരു കാര്യം സുഖമായി പോകുന്നില്ലെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലതെന്നും താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും ഷൈന്‍ പറഞ്ഞു. 'സ്നേഹവും പ്രണയവും രണ്ടാണ്. സ്നേഹം എല്ലാരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്താനില്ല, സംശയിക്കാനില്ല. പൊസസീവ് ആയിരിക്കില്ല. പ്രണയം പൊസസീവാണ്, സംശയാലുവാണ്. എന്റെ മാത്രമാകണം എന്ന ചിന്ത അങ്ങനെയാണ് വരുന്നത്,' ഷൈന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments