Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസ് മാത്രമല്ല പൃഥ്വിരാജും മാസ് ! സലാറിന്റെ പുതിയ അപ്‌ഡേറ്റ് എത്തി

പ്രഭാസും പൃഥ്വിരാജും വമ്പന്‍ മാസ് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്

Prithviraj in Salaar Trailer
, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (16:47 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ ചിത്രം സലാറിന്റെ രണ്ടാം ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ട്രെയ്‌ലറില്‍ പ്രഭാസിനൊപ്പം തിളങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ പൃഥ്വിരാജും. 'ദി ഫൈനല്‍ പഞ്ച്' എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്. 
 
പ്രഭാസും പൃഥ്വിരാജും വമ്പന്‍ മാസ് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. സലാറിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. കെജിഎഫിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശാന്ത് നീല്‍ പ്രഭാസിനൊപ്പം ചേരുമ്പോള്‍ ഒരു മെഗാ ഹിറ്റില്‍ ചുരുങ്ങിയതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ പൃഥ്വിരാജ് ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും സലാര്‍ എന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. 

ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഡിസംബര്‍ 22 നാണ് ചിത്രത്തിന്റെ റിലീസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹമ്പമ്പോ.. ഇത് മാസ് ! പുത്തന്‍ ലുക്കില്‍ ജയസൂര്യ