I, Nobody First Look: മൊയ്തീനും കാഞ്ചനമാലയും വീണ്ടും; 'ഐ, നോബഡി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നിഹാരിക കെ.എസ്
ഞായര്‍, 24 ഓഗസ്റ്റ് 2025 (10:45 IST)
ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന 'ഐ, നോബഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സമീർ അബ്ദുൽ തിരക്കഥയിൽ നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം. നിസാം ബഷീറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 
 
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്, അഡ്വെൻജേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുളാണ് ' ഐ, നോബഡി' എന്ന ചിത്രത്തിന്‍റെയും കഥ. 
 
പാർവതി തിരുവോത്താണ് സിനിമയിൽ നായിക. എന്നു നിന്‍റെ മൊയ്തീന്‍, കൂടെ, മൈ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈ ലവ് സ്റ്റോറിക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നു. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

അടുത്ത ലേഖനം
Show comments