Select Your Language

Notifications

webdunia
webdunia
webdunia
webdunia

Swasika Vijay: കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാൻ, കുലസ്ത്രീ എന്ന് വിളിക്കുന്നത് ഇഷ്ടമാണ്: സ്വാസിക

വിമർശനങ്ങളും ട്രോളുകളുമൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

Swasika

നിഹാരിക കെ.എസ്

, ഞായര്‍, 24 ഓഗസ്റ്റ് 2025 (09:15 IST)
സങ്കൽപ്പത്തിലെ വിവാഹജീവിതത്തെ കുറിച്ച് നടി സ്വാസിക മുൻപ് പറഞ്ഞ ചില പരാമർശങ്ങൾ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങുമെന്നും മറ്റുമുള്ള സ്വാസികയുടെ പ്രസ്താവനകൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വിമർശനങ്ങളും ട്രോളുകളുമൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.
 
തനിക്ക് സിന്ദൂരം തൊടാനും താലിയിടാനുമൊക്കെ ഇഷ്ടമാണെന്നാണ് സ്വാസിക പറയുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സ്വാസികയുടെ പ്രതികരണം. കുലസ്ത്രീ എന്ന് പറഞ്ഞ് തന്നെ ആളുകൾ കളിയാക്കുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും നടി പറയുന്നു.
 
'ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്. സത്യമായിട്ടും. എന്നെ ആളുകൾ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാൻ എനിക്കിഷ്ടമാണ്. ഇപ്പോൾ കുറച്ചേ ഇട്ടിട്ടുള്ളൂ. സത്യത്തിൽ നീളത്തിൽ സിന്ദൂരമിടാനാണ് എനിക്കിഷ്ടം. ഐതീഹ്യം അങ്ങനെയാണ്. താലിയിടാൻ എനിക്കിഷ്ടമാണ്. ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. പറ്റുന്നത് പോലൊക്കെ ഞാൻ ചെയ്യും.
 
അത് എന്റെ ഇഷ്ടമായതിനാൽ വീട്ടിലിരിക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ സിന്ദൂരം തൊടും. നിങ്ങൾ കളിയാക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ചെറുപ്പത്തിൽ നമുക്ക് ചില ഇഷ്ടങ്ങൾ മനസിലേക്ക് വരും. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.
 
ടീനേജ് സമയം മുതൽക്കു തന്നെ കല്യാണം, കുടുംബം, കുട്ടി, സിന്ദൂരം, താലി, ട്രോളുന്ന കാല് പിടിക്കുന്ന കാര്യം ഒക്കെ എന്റെ ഇഷ്ടങ്ങളാണ്. ആളുകൾ ട്രോളുന്നുവെന്ന് കരുതി എന്റെ ഇഷ്ടങ്ങൾ മാറ്റില്ല. നിങ്ങൾക്ക് എന്നെ ട്രോളാം വിമർശിക്കാം, കുലസ്ത്രീയെന്ന് വിളിക്കാം. പക്ഷെ സിന്ദൂരം ഇടുക, താലിയിടുക എന്നതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാൻ എത്രത്തോളം എന്നെ സ്‌നേഹിക്കുന്നുവോ അത്രത്തോളം തന്നെ ഇത്തരം സംസ്‌കാരങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും താരം പറയുന്നു.
 
നേരത്തെ, രാവിലെ എഴുന്നേറ്റ പാടെ ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങുമെന്നാണ് സ്വാസിക പറഞ്ഞത്. ഭർത്താവ് പ്രേം അറിയാതെ താൻ കാലുതൊട്ട് തൊഴാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഷൂട്ടിങിന് പോകുമ്പോഴൊക്കെയാണ് അങ്ങനെ ചെയ്യാറുള്ളതെന്നാണ് താരം പറഞ്ഞത്. ഇതിന്റെ പേരിൽ വ്യാപകമായ വിമർശനവും പരിഹാസവും നേരിട്ടിരുന്നു സ്വാസിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mankoottathil: ഇത്ര വൃത്തികെട്ടവനെ എന്തിനാണ് ചുമക്കുന്നത്? 70 % പെൺകുട്ടികൾക്കും മോശം അനുഭവം; രാഹുലിന് രാജി സമ്മർദ്ദം