Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നവാഗത സംവിധായകനോടൊപ്പം', രസകരമായ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

'നവാഗത സംവിധായകനോടൊപ്പം', രസകരമായ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ബുധന്‍, 24 മാര്‍ച്ച് 2021 (15:06 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്'നെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഈ ചിത്രത്തില്‍ പൃഥ്വിരാജും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോളിതാ ലാലിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വി രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
 
'നവാഗത സംവിധായകനോടൊപ്പം. ലോകത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളില്‍ നിന്ന് ഇത് സംഭവിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു. 
 
ക്രിസ്മസ് റിലീസ് ചെയ്യാനുള്ള രീതിയിലാണ് സിനിമ നിര്‍മ്മിക്കുന്നത്.യുഎസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഘാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ടാകും.ഈ സിനിമയുടെ മറ്റൊരു പ്രത്യേകത മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു കൊണ്ടാണ് സിനിമയിലെത്തുന്നു എന്നതാണ്. ജിജോ പുന്നൂസാണ് ബാരോസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവനും ചിത്രത്തിന്റെ ഭാഗമാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരവിന്ദ് സ്വാമി-കുഞ്ചാക്കോ ബോബന്‍ ചിത്രം ഒറ്റ് തുടങ്ങി, ഷൂട്ടിംഗ് ഗോവയില്‍