Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്കയ്ക്കും ലാലേട്ടനും മാത്രമല്ല, രാജുവേട്ടനും റീ റിലീസ്, 14 വർഷത്തിന് ശേഷം ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിൽ

Prithviraj sukumaran

അഭിറാം മനോഹർ

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:56 IST)
തെന്നിന്ത്യയില്‍ ഇപ്പോള്‍ റീ റിലീസിങ്ങിന് സിനിമകളെത്തുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമെല്ലാം ഉണ്ടായിരുന്ന ഈ ട്രെന്‍ഡ് അടുത്തിടെയാണ് മലയാളത്തിലെത്തിയത്. മോഹന്‍ലാല്‍ ചിത്രങ്ങളായ സ്ഫടികവും ദേവദൂതനുമെല്ലാം റീ റിലീസിനെത്തി തിയേറ്ററുകളില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. ഇതിന്റെ ചുവട് പിടിച്ച് മമ്മൂട്ടി സിനിമകളും റീ റിലീസിങ്ങിന് എത്തിയിരുന്നു.
 
ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൃഥ്വിരാജ് സുകുമാരന്‍ സിനിമയാണ് റീ റിലീസിങ്ങിന് ഒരുങ്ങുന്നത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ അന്‍വര്‍ എന്ന സിനിമയാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 25നാണ് സിനിമ തിയേറ്ററുകളിലെത്തുക. റീ റിലീസിന്റെ ഭാഗമായി സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയില്‍ അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 4കെ ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്ത സിനിമ മലയാളത്തിന് പുറമെ തമിഴിലും റിലീസ് ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എലിസബത്തിനെ ഡിവോഴ്സ് ചെയ്തിട്ടില്ല! എന്നിട്ടും ബാലയ്ക്കെങ്ങനെ വീണ്ടും വിവാഹം ചെയ്യാനായി?