ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി1,2 സിനിമകള്‍ക്ക് ശേഷം സംവിധാനം ചെയ്ത ആര്‍ആര്‍ആറും വമ്പന്‍ ഹിറ്റായതോടെ രാജമൗലി സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ കടന്ന് പുറത്തും വമ്പന്‍ വിജയമായ ആര്‍ആര്‍ആര്‍ ഓസ്‌കര്‍ വേദിയിലടക്കം തിളങ്ങിയിരുന്നു. ആര്‍ആര്‍ആറിന് ശേഷം രാജമൗലി ഒരുക്കുന്ന സിനിമയില്‍ തെലുങ്ക് സൂപ്പര്‍ താരമായ മഹേഷ് ബാബുവാണ് നായകനാകുന്നത്. ഇപ്പോഴിതാ ഈ സിനിമയിലേക്ക് വില്ലനായി മലയാളി താരം പൃഥ്വിരാജിനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കിയ പ്രഭാസ് ചിത്രത്തില്‍ വരദരാജ മന്നാഡിയാര്‍ എന്ന വില്ലന്‍ വേഷം പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു. രാജമൗലി സിനിമയിലും പൃഥ്വിരാജ് വില്ലന്‍ വേഷം ചെയ്യുമെന്ന് പ്രമുഖ എന്റര്‍ടൈന്മെന്റ് വെബ്‌സൈറ്റായ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃത്യമായ ക്യാരക്ടര്‍ ആര്‍ക്കുള്ള ശക്തമായ വില്ലന്‍ വേഷമാകും രാജമൗലി സിനിമയിലേതെന്നാണ് സ്സൂചന. ആഫ്രിക്കന്‍ കാടുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന അഡ്വഞ്ചര്‍ സിനിമയായിരിക്കും ഇത്. സിനിമയുടെ തിരക്കഥാരചന ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ ആയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.