കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. കഴിഞ്ഞ സീസണിൽ ബേസിൽ ജോസഫിന്റെ കാലിക്കറ്റ് എഫ്.സിയാണ് ചാമ്പ്യനായത്.
ഈ സീസണിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബേസിൽ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത് കേരള സൂപ്പർ ലീഗിന്റെ പ്രമോ ആണ്.
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയെ പ്രമോ ഇരു ടീമിന്റെയും ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്നാണ് പൃഥ്വിരാജ് ബേസിലിനെ വെല്ലുവിളിച്ചിരിക്കുന്നത്. കളി ഗ്രൗണ്ടിൽ കണ്ടറിയാം എന്നാണ് ആരാധകർ പറയുന്നത്. പ്രോമോ വിഡിയോയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.
അതേസമയം, ബേസിൽ ജോസഫ് നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം മരണമാസ്സ് ആണ്. പൃഥ്വിരാജിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം എമ്പുരാൻ ആണ്. സിനിമയിൽ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.