Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prithviraj Sukumaran: 'പൃഥ്വിരാജിന്റെ ഭാര്യയാണെന്ന് യുവതി, വിവാഹ സർട്ടിഫിക്കറ്റും കെെവശം'; അന്ന് നേരിട്ട വെല്ലുവിളിയെ കുറിച്ച് പൃഥ്വിരാജ്

ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഫാൻ മൊമന്റ് ഏതെന്ന് പറഞ്ഞ് പൃഥ്വിരാജ്

Prithviraj

നിഹാരിക കെ.എസ്

, ബുധന്‍, 30 ജൂലൈ 2025 (15:02 IST)
താരങ്ങളോട് ആരാധന മൂത്ത് അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന ഫാൻസ്‌ ഉണ്ട്. അത്തരത്തിലൊരു സംഭവം നടൻ പൃഥ്വിരാജിനും ഉണ്ടായിട്ടുണ്ട്. തന്റെ പുതിയ ഹിന്ദി ചിത്രം സർസമീനിന്റെ പ്രൊമോഷന് വേണ്ടി കാജോളിനൊപ്പം ജിയോ ഹോട്ട്‌സ്റ്റാറിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അനുഭവം പങ്കിട്ടത്.
 
ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഫാൻ മൊമന്റ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഒരിക്കൽ തന്റെ ഭാര്യയാണെന്ന വാദവുമായി ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. സംഭവം നടക്കുമ്പോൾ താൻ വിവാഹിതനാണെന്നും പൃഥ്വിരാജ് ഓർക്കുന്നുണ്ട്. വാർത്ത കേട്ട് താൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
 
''അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബിൽ നിന്നൊരു കോൾ വന്നു. ഒരു പെൺകുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവർ പറഞ്ഞു. അവർ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാൻ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവർത്തകർ മനസിലാക്കി'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.
 
അതേസമയം പൃഥ്വിരാജും കാജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സർസമീൻ. ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

OTT Release: ഒ.ടി.ടി റിലീസിനൊരുങ്ങി 3 ബിഎച്ച്കെ; ഈ ആഴ്ചത്തെ റിലീസ് ഏതൊക്കെയെന്ന് നോക്കാം